ഓണം ആഘോഷിച്ച് മിയയും കുടുംബവും; വീഡിയോ കാണാം

single-img
2 September 2020

വിവാഹം അടുത്ത് വരുന്നതിനിടെയുള്ള ഒരുക്കൾക്കിടെ ഓണവും ആഘോഷിച്ച് നടി മിയ. തന്റെ കുടുംബത്തോടൊപ്പം പാലായിലെ വീട്ടിലായിരുന്നു നടിയുടെ ഓണം. മിയയുടെ സഹോദരി ജിമിയും ഭർത്താവും മക്കളും ഓണത്തിന് വീട്ടിലെത്തിയിട്ടുണ്ടായിരുന്നു.

തിരുവോണദിനത്തില്‍ വീട്ടില്‍ പൂക്കളവും സദ്യയുമൊരുക്കുന്നതിന്റെ വിഡിയോ ജിമി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തു. ആഗസ്റ്റില്‍ ആയിരുന്നു മിയയുടെ മനസമ്മതം.

എറണാകുളം ജില്ലയിലെ ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആഷ്‌വിനാണ് മിയയുടെ വരൻ. ഏറണാകുളത്തുള്ള സെന്റ് മേരീസ് ബസലിക്കയിൽ സെപ്റ്റംബർ അവസാനമാണ് വിവാഹം.