ഗണ്‍മാന് കൊവിഡ്; മന്ത്രി എ കെ ബാലന്‍ സ്വയം നിരീക്ഷണത്തില്‍

single-img
2 September 2020

ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി എ കെ ബാലന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. ഇപ്പോൾ അദ്ദേഹത്തിന്റെ ഓഫീസ് അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. രോഗബാധിതനായ ഗണ്‍മാനോട് സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

ഈ മാസം 14 മുതല്‍ 28 വരെ ഗണ്‍മാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി മന്ത്രി അറിയിച്ചു. 24 ന് നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിയും നിയമസഭയില്‍ വന്ന സ്റ്റാഫും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അപ്പോള്‍ എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു. അതുകൊണ്ടാണ് ഓഫീസ് രണ്ടു ദിവസം അടച്ചിടുന്നതും അണുവിമുക്തമാക്കുന്നതുമാണെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ ഓഫീസ് സംബന്ധമായ ജോലികള്‍ ഔദ്യോഗിക വസതിയായ പമ്പയില്‍ തല്‍ക്കാലം ക്രമീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.