നെയ്‌മര്‍ക്കും ഏഞ്ചൽ ഡി മരിയയ്ക്കും കൊവിഡ്

single-img
2 September 2020

പിഎസ്ജിയുടെ ശക്തനായ ബ്രസീലിയൻ താരം നെയ്മർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് റിപ്പോര്‍ട്ട്. നെയ്മർക്കൊപ്പം ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരേഡസ് എന്നിവർക്കും രോഗം ബാധിച്ചു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

തങ്ങളുടെ ടീമിലെ മൂന്ന് താരങ്ങൾ കൊവിഡ് ബാധിതരാണ് എന്ന് പിഎസ്‌ജി ഔദ്യോഗികമായി വെളിപ്പെടുത്തിയെങ്കിലും ആരൊക്കെയാണ് ഈ താരങ്ങൾ എന്ന് ഇതുവരെപറഞ്ഞിട്ടില്ല. അതേസമയം ഫ്രാൻസ് ഫുട്ബോൾ അടക്കമുള്ള ഫ്രഞ്ച് മാധ്യമങ്ങളാണ് കൊവിഡ് ബാധിതരായ താരങ്ങളുടെ പേര് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തങ്ങളുടെരോഗ ബാധിതരായ മൂന്നു താരങ്ങൾ പ്രോട്ടോക്കോള്‍ അനുസരിച്ച് നിരീക്ഷണത്തിലാണെന്നും താരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള പരിശോധന വരും ദിവസങ്ങളില്‍ തുടരും എന്നും പിഎസ്‌ജി നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം മൂന്ന് താരങ്ങളും ഉല്ലാസ യാത്രയിലായിരുന്നു. അതിന് ശേഷം പാരീസിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് നെയ്മറടക്കമുള്ളവർ പോസിറ്റീവായത് എന്നാണ് വിവരം.