പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ

single-img
2 September 2020

അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ തുടരവേ ചൈനയ്ക്ക് വീണ്ടും തിരിച്ചടിയായി 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ഗെയിം ആപ്ലിക്കേഷനായ പബ്ജി ഉള്‍പ്പെടെയുള്ള 118ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. നേരത്തെ രാജ്യത്ത് നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഇന്ത്യ ചൈനയ്ക്കെതിരെ ‘ഡിജിറ്റല്‍ യുദ്ധം’ നടത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആ സന്ദര്‍ഭത്തില്‍ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചൈനീസ് ബഹുരാഷ്ട്ര സ്ഥാപനമായ ആലിബാബയുടെ നിക്ഷേപമുള്ള 250ഓളം ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരീക്ഷണവിധേയമാക്കിയിരുന്നു.