എസ്.പി.ബിയുടെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതി : എസ്.പി.ബിയുടെ മകൻ എസ്.പി.ബി ചരൺ

single-img
1 September 2020

ചെന്നെെ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതി എന്ന് എസ്.പി.ബിയുടെ മകൻ എസ്.പി.ബി ചരൺ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. എസ്.പി.ബിയ്ക്ക് പൂർണമായും ബോധം വന്നുവെന്നും ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങൾ ചെയ്തു തുടങ്ങിയെന്നും എസ്.പി.ബി ചരൺ പറഞ്ഞു.

അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ നില മെച്ചപ്പെട്ടെന്നും ശ്വാസതടസ്സം കുറഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. എക്സറേ ഫലങ്ങൾ ഡോക്ടർമാർ തനിക്കു കാണിച്ചു തന്നപ്പോൾ പ്രകടമായ പുരോ​ഗതിയുണ്ടെന്ന് തനിക്കു വ്യക്തമായി എന്നും എസ്.പി.ബി ചരൺ പറഞ്ഞു.

എസ്.പി.ബിയുടെ ഭാര്യ സാവിത്രിക്കു കോവിഡ് ബാധിച്ചിരുന്നു. രോ​ഗം ഭേദമായ സാവിത്രി വീട്ടിലേക്ക് മടങ്ങി. അമ്മയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നും എസ്.പി.ബി ചരൺ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്ന ആരോഗ്യനില രാത്രിയോടെയാണ് മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.