ദില്ലി കലാപം: ജെഎന്‍യു വിദ്യാര്‍ത്ഥിനി ദേവാംഗന കലിതക്ക് ജാമ്യം

single-img
1 September 2020

ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥിനിയും വിമന്‍ കളക്ടീവ് പിഞ്ച്‌റ തോഡ്‌സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതക്ക് ദില്ലി കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മേയിൽ അറസ്റ്റ് ചെയ്യപ്പെട്ട ദേവാംഗനയോട് ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു.

ജാമ്യം അനുവദിച്ചുകൊണ്ട് പ്രതി നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. മേയിലായിരുന്നു ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് ദേവാംഗന കലിതയും നടാഷ നര്‍വാളും ദില്ലി ക്രൈംബ്രാഞ്ചിന്റെ പിടിയിലാകുന്നത്.

കേന്ദ്ര സർക്കാരിനെതിരെയുള്ള സിഎഎ വിരുദ്ധ സമരത്തിലും ഇവര്‍ സജീവമായി പങ്കെടുത്തിരുന്നു. ഇതെല്ലാമായി ബന്ധപ്പെടുത്തി നാല് കേസുകളാണ് ദേവാംഗന കലിതക്കെതിരെ ദൽഹി പോലീസ് ചുമത്തിയത്.