കൊച്ചി മെട്രോ സെപ്തംബർ ഏഴു മുതൽ

single-img
30 August 2020

കൊച്ചി മെട്രോ സർവീസ് പുനഃരാരംഭിക്കുന്നു. അൺലോക്ക് 4.0യുടെ ഭാഗമായി അടുത്ത മാസം ഏഴു മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. 

രാവിലെ ഏഴ് മണി മുതൽ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് ആദ്യ ഘട്ടത്തിൽ മെട്രോ സർവീസ് നടത്തുക. ഓരോ സ്റ്റേഷനിലും ഇരുപത് സെക്കൻഡ് വീതം നിർത്തിയിട്ട്, വായുസഞ്ചാരം ഉറപ്പാക്കിയാകും സർവീസ് നടത്തുക. 

ആലുവയിൽനിന്നും തൈക്കുടത്തുനിന്നുമുള്ള അവസാന ട്രിപ്പ് രാത്രി എട്ടു മണിക്ക് പുറപ്പെടും. യാത്രക്കാർക്ക് ഇരിക്കുന്നതിനുള്ള സ്ഥലങ്ങൾ സാമൂഹിക ആകലം പാലിച്ച് മെട്രോയ്ക്ക് അകത്ത് രേഖപ്പെടുത്തിയതായി കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ അറിയിച്ചു.