കർഷകരെ ആരു സഹായിക്കുമോ അവർക്ക് വോട്ട് നൽകും: താമരശ്ശേരി ബിഷപ്പ്

single-img
29 August 2020

കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് നല്‍കുമെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേല്‍. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്. 

കര്‍ഷകര്‍ പരിഗണിക്കപ്പെടുന്നില്ലെന്നും അവർക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഫര്‍ സോണ്‍, വന്യമൃഗശല്യം,ഇഐഎ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ നേരിടുന്നത്. അതിനാല്‍ പ്രത്യേകനിയമസഭാസമ്മേളനം ചേര്‍ന്ന് ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകസമിതികളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ മന്ത്രിമാരേയും നേതാക്കളേയും ഇക്കാര്യം കത്തിലൂടെ അറിയിക്കുമെന്നും താമരശ്ശേരി ബിഷപ്പ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വിഷയമാവുമെന്നും അദ്ദേഹം പറഞ്ഞു.