പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

single-img
29 August 2020

മു​ൻ​രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. പ്ര​ണ​ബ് മു​ഖ​ർ​ജി ഇ​പ്പോ​ഴും കോ​മ അ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണു​ള്ള​തെ​ന്നാ​ണ് പുൃറത്ു വരുന്ന റി​പ്പോ​ർ​ട്ടുകൾ സൂചിപ്പിക്കുന്നത്.

ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 10നാ​ണ് പ്ര​ണ​ബ് മു​ഖ​ർ​ജി​യെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 

ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യ്ക്കും ത​ക​രാ​റി​ലാ​യ വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ​നി​ല​യി​ലാ​ക്കു​ന്ന​തി​നു​മാ​ണ് ചി​കി​ത്സ​യാ​ണ് ന​ൽ​കു​ന്ന​ത്. ര​ക്ത​സ​മ്മ​ർ​ദ്ദം, പ​ൾ​സ് തു​ട​ങ്ങി​യ മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ​നി​ല​യി​ലാ​ണെ​ന്ന് ആ​ർ​മി റി​സേ​ർ​ച്ച് ആ​ന്‍റ് റ​ഫ​റ​ൽ ആ​ശു​പ​ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.