യുഎഇയിൽ നഴ്സറി സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി

single-img
29 August 2020

യുഎഇയിൽ നഴ്സറി സ്കൂളുകൾക്കും ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കും ഇനി തുറന്നു പ്രവർത്തിക്കാം . കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്കാണ് ഇത്തരത്തിൽ അനുമതി കൊടുത്തിട്ടുള്ളത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ചിലാണ് നഴ്സറി സ്കൂളുകൾ അടച്ചത്.

ഭക്ഷണം വീട്ടിൽനിന്നു കൊണ്ടുവരണം , കുട്ടികളുടെയും ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കണം, ജീവനക്കാർ 2 ആഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നടത്തണം, സമയബന്ധിതമായി അണുവിമുക്തമാക്കണം, കുട്ടികൾ 1.5 മീറ്റർ അകലം പാലിക്കണം. പ്രായമനുസരിച്ച് കുട്ടികളെ ചെറിയ ഗ്രൂപ്പുകളാക്കി തിരിച്ച് ഇടകലരാത്ത വിധം നോക്കണം, വീട്ടിൽനിന്നു കൊണ്ടുവന്ന ഭക്ഷണം മാത്രമേ നൽകാവൂ, സ്ഥലപരിമിതി അനുസരിച്ച് കുട്ടികളെ വ്യത്യസ്ത ദിവസങ്ങളിലോ സമയങ്ങളിലോ ആക്കി പുനഃക്രമീകരിക്കാം, തുടങ്ങിയ മാർഗ നിർദ്ദേശങ്ങൾ ഇതിനോടകം കൊടുത്തു കഴിഞ്ഞു.