`അനിൽ നമ്പ്യാർ പെട്ടത് സ്വർണ്ണക്കേസിൽ അല്ല, പിഴച്ചത് ദാ ഇവിടെയാണ്´

single-img
29 August 2020

സ്വർണ്ണക്കള്ളക്കടത്തു കേസിൽ ജനം ടിവി മേധാവി അിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും അതിനു പിന്നാലെ ബിജെപി നേതൃത്വം അദ്ദേഹത്തിന് എതിരെ രംഗത്തെത്തിയതും വാർത്തയായിരുന്നു. സ്വപ്ന സുരേഷിനെ നേരിട്ടു ബന്ധമുള്ള വ്യക്തിയാണ് അനിൽ നമ്പ്യാർ എന്നുള്ള വിവരങ്ങളും ഇതിനിടയിൽ പുറത്തു വന്നിരുന്നു. സംഘപരിവാർ പ്രവർത്തകരിൽ നിന്നും വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ ജനം ടിവി മേധാവി സ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസം മുതൽ താൻ മാറിനിൽക്കുകയാണെന്നു കാട്ടി അനിൽ തന്നെ നേരിട്ടെത്തിയിരുന്നു. 

`ഒറ്റുകാരൻ´ എന്നിങ്ങനെനയുള്ള വിശേഷണങ്ങളോടെയാണ് സംഘപരിവാർ ഗ്രുപ്പുകളിൽ പ്രവർത്തകർ അനിൽ നമ്പ്യാർക്കെതിരെ പ്രതികരിക്കുന്നത്. ഇതിനിടയിൽ അനിൽ നമ്പ്യാർക്ക് പിഴച്ചത് സ്വർണ്ണക്കള്ളക്കടത്തു കേസിൽ അല്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മനോജ് മനയിൽ. 

ജനം ടിയിൽ ജോയിൻ ചെയ്യുന്നതുവരെ അനിൽ നമ്പ്യാർ പ്രത്യക്ഷത്തിൽ തീവ്രരാഷ്ട്രീയ ആക്റ്റിവിസ്റ്റ് അല്ലായിരുന്നെന്നും ഉണ്ടെങ്കില്‍ത്തന്നെ അതു ഒരു മൃദു ഇടതുപക്ഷ സമീപനമാണെന്നും തോന്നിയിട്ടുണ്ടെന്നും മനോജ് വ്യക്തമാക്കുന്നു. ജനം ടിവിയിൽ അദ്ദേഹം ജോലി ചെയ്തതുമുതൽ അദ്ദേഹത്തിൻ്റെ ഫേസ്ബുക് പോസ്റ്റുകളിൽ ‘കാവിപ്പട സുമേഷു’മാരും, ‘സംഘശക്തി’ ഗ്രൂപ്പുകാരും നിർലോഭം ലൈക് വർഷിച്ചത് അനിലിനെ വഴിതെറ്റിക്കുകയായിരുന്നു. 

തൻ്റെ ഏതൊരു ചെറിയ പോസ്റ്റിനും മിനിമം 4 കെ ലെെക്ക് അനിലിനു നിർബന്ധമായിത്തുടങ്ങിയപ്പോഴാണ് ഹിന്ദുത്വ പ്രീണനത്തിലേക്കും ഇസ്ലാമോഫോബിയയിലേക്കും തൻ്റെ എഴുത്തിനെ അനിൽ ദിശമാറ്റി വിട്ടത്. അതോടുകൂടി ഹിന്ദുത്വസൈബർ പോരാളികൾ അനിൽ നമ്പ്യാരെ ലൈക്കിത്തേക്കുകയായിരുന്നു. ഇവിടെയാണ്‌ അനിലിനു പിഴച്ചതും  പെട്ടുപോയതും- മനോജ് മനയിൽ പറയുന്നു. 

ഇനി ഹിന്ദുത്വപ്രസ്ഥാനത്തിൽ നിന്നും അനിൽ ഒരു സൗഹാർദ ഫോൺ വിളി പോലും ഇനി പ്രതീക്ഷിക്കരുതെന്നും മനോജ് പറയുന്നു. അവർ അതു ചെയ്യില്ല. കാരണം, അവർക്ക് ഉപാധിനിരപേക്ഷമായ സൗഹൃദം ഇല്ലതന്നെ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾ പോലെ ”അനിൽ നമ്പ്യാരോ, അതാരാ“ എന്ന മട്ടിലുള്ള ചോദ്യങ്ങളാണ്‌ കക്ഷത്തിൽ ‘ഇഷ്ടിക’ തിരുകിയ ചേട്ടന്മാരിൽ നിന്നും ഉണ്ടാവുക- മനോജ് പറയുന്നു. 

മനോ് മനയിലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്: 

ജാംഗോ…. നീ പെട്ടു!!!

——–

അനിൽ നമ്പ്യാർ എന്റെ നല്ല സുഹൃത്താണ്‌. അദ്ദേഹത്തിന്റെ ഭൂതകലക്കുളിർതേടി സായുജ്യമടയുന്ന മാധ്യമസുഹൃത്തുക്കളോട് സഹതാപം മാത്രം. ശങ്കരക്കുറുപ്പിന്റെ “ഇന്നു ഞാൻ നാളെ നീ, ഒന്നു നടുങ്ങി ഞാൻ…” എന്ന കവിവാക്യം പ്രമാണമായെടുത്താൽ സംഗതി മനസ്സിലാവും.

അനിൽ നമ്പ്യാർ പെട്ടതു സ്വർണ്ണക്കേസിൽ അല്ലെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്. കാരണം അത്രയുംകാലം(ജനം ടിയിൽ ജോയിൻ ചെയ്യുന്നതുവരെ) അനിൽ നമ്പ്യാർ പ്രത്യക്ഷത്തിൽ (ഒന്നിലും) തീവ്രരാഷ്ട്രീയ ആക്റ്റിവിസ്റ്റ് അല്ലെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്. ഉണ്ടെങ്കില്‍ത്തന്നെ അതു ഒരു മൃദു ഇടതുപക്ഷ സമീപനമാണെന്നും തോന്നിയിട്ടുണ്ട്.

ജനം ടിവിയിൽ അദ്ദേഹം ജോലി ചെയ്തതുമുതൽ, ക്രമേണ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റുകളിൽ ‘കാവിപ്പട സുമേഷു’മാരും, ‘സംഘശക്തി’ ഗ്രൂപ്പുകാരും നിർലോഭം ലൈക് വർഷിച്ചത് അനിലിനെ വഴിതെറ്റിച്ചു എന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്. അതിന്റെ ഒരു ബൈ പ്രൊഡക്റ്റാണ്‌ ‘അനിൽ നമ്പ്യാർ’ ഫാൻസ് ക്ലബ് എന്ന ഗ്രൂപ്പും. പോകെപ്പോകെ തന്റെ ഏതൊരു ചെറിയ പോസ്റ്റിനും മിനിമം 4K Like അനിലിനു നിർബന്ധമായിത്തുടങ്ങിയെന്നു തോന്നുന്നു. അവിടെയാണ്‌ അദ്ദേഹം, എഴുത്തുകാരൻ സി. അഷറഫിന്റെ ഭാഷ കടമെടുത്തുപറഞ്ഞാൽ “മത്സ്യങ്ങളിലെ മണ്ണുണ്ണിയായ വായംപൊത്തി ചൂണ്ടകണ്ടാൽ ചാടിവീഴുന്നതുപോലെ“ ഹിന്ദുത്വ പ്രീണനത്തിലേക്കും(ഇതെഴുതുന്ന ആളും അത്തരം പണി ഒരുപാടെടുത്തിട്ടുണ്ട്. ആ തിക്താനുഭവം കൂടിയാണു ഈ കുറിപ്പിനു പ്രചോദനം എന്ന് അറിയിക്കട്ടെ) ഇസ്ലാമോഫോബിയയിലേക്കും തന്റെ എഴുത്തിനെ ദിശമാറ്റി വിട്ടത്. അതോടുകൂടി ഹിന്ദുത്വസൈബർ പോരാളികളായ മണ്ണുണ്ണികൾ അനിൽ നമ്പ്യാരെ ലൈക്കിത്തേക്കുകയായിരുന്നു. ഇവിടെയാണ്‌ അനിലിനു പിഴച്ചത്. പെട്ടുപോയതും. (ജനം ടിവിയിൽ ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ ഇടതുപക്ഷ സഹയാത്രികരാണ്‌. അതിൽ തെറ്റൊന്നും ഞാൻ കാണുന്നുമില്ല. കാരണം സംഘപരിവാറിൽ മാധ്യമപ്രവർത്തനം അറിയുന്നവർ വളരെ വിരളമാണ്‌). എന്നുമാത്രമല്ല, വസ്ത്രങ്ങളിൽ കാവിനിറത്തിന്റെ വിദൂരസാന്നിധ്യം അനിലിനെ സെമി സാഫ്രോണിസ്റ്റ്(Semi-Saffronist ) ആക്കുകയും കൈകളിലെ കാവി-രുദ്രാക്ഷ കങ്കണം(Bracelet) കാവിപ്പട സുമേഷിനെ അടയാളീകരിക്കുകയും ചെയ്തു.

ഹിന്ദുത്വപ്രസ്ഥാനത്തിൽ നിന്നും അനിൽ ഒരു സൗഹാർദ ഫോൺ വിളി പോലും ഇനി പ്രതീക്ഷിക്കരുത്. അവർ അതു ചെയ്യില്ല. കാരണം, അവർക്ക് ഉപാധിനിരപേക്ഷമായ സൗഹൃദം ഇല്ലതന്നെ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾ പോലെ ”അനിൽ നമ്പ്യാരോ, അതാരാ“ എന്ന മട്ടിലുള്ള ചോദ്യങ്ങളാണ്‌ കക്ഷത്തിൽ ‘ഇഷ്ടിക’ തിരുകിയ ചേട്ടന്മാരിൽ നിന്നും ഉണ്ടാവുക. (ഇതും ”എന്റെ അനുഭവങ്ങൾ പാളിച്ചകൾ..“ തന്നെ!!)

അതിനാൽ, പ്രിയ സുഹൃത്തേ ധൈര്യമായിരിക്കുക. വീഴുകയോ, വീഴ്ത്തുകയോ ചെയ്യപ്പെട്ടവരെ കൈവിടരുത് എന്നാണ്‌ എന്റെ ആദർശം. കൂടെ നിൽക്കുന്നു. സ്നേഹാലിംഗനം.

(ഇത് കൂലിയെഴുത്താണ്‌ എന്നു പറഞ്ഞു വരേണ്ട. ഞാൻ വലിയ അപകടത്തിൽ പെട്ട്, ഒറ്റപ്പെട്ട് നിന്നപ്പോഴും ഈ പഹയൻ എന്നെ ഒന്നു വിളിച്ചിട്ടുപോലുമില്ല. എങ്കിലും എനിക്കു അതിനു കഴിയാത്തതിനാലാണ്‌ ഈ കുറിപ്പ്. ഇനി, എന്നെ സദാചാരം പഠിപ്പിക്കാൻ വ്യഗ്രതപ്പെട്ട് ആരും ഇവിടെ സമയം ചെലവഴിക്കരുതെന്നും അഭ്യർത്ഥിക്കുന്നു).

ജാംഗോ…. നീ പെട്ടു!!!——–അനിൽ നമ്പ്യാർ എന്റെ നല്ല സുഹൃത്താണ്‌. അദ്ദേഹത്തിന്റെ ഭൂതകലക്കുളിർതേടി സായുജ്യമടയുന്ന…

Posted by Manoj Manayil on Friday, August 28, 2020