കോവിഡിൻ്റെ ഉത്ഭവകേന്ദ്രമായ ചെെന സാധാരണ നിലയിലേക്ക്: സ്കൂളുകൾ തുറക്കുന്നു

single-img
29 August 2020

ചെെനയിൽ കോവിഡ് വ്യാപനം കുറഞ്ഞു. കോ​വി​ഡ് വ്യാ​പ​നത്തിന് അറുതിയായതോടെ രാജ്യത്തെ സ്കൂ​ളു​ക​ൾ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ പൂ​ർ​ണ​മാ​യും തു​റ​ക്കും. 288 കോ​വി​ഡ് രോ​ഗി​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ചൈ​ന​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 361 പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.

ഒ​ൻ​പ​ത് പേ​ർ​ക്ക് മാ​ത്ര​മാ​ണ് വെ​ള്ളി​യാ​ഴ്ച ചൈ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​ഒ​ൻ​പ​ത് പേ​രും പു​റ​ത്തു​നി​ന്ന് വ​ന്ന​വ​രു​മാ​ണ്.ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൈ​ന​യി​ലെ സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച​യോ​ടെ പൂ​ർ​ണ​മാ​യും തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യും സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പാ​ക്കി​യു​മാ​വും സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നാ​ണ് വി​വ​രം.

കോ​ള​ജു​ക​ളി​ലെ അ​ണ്ട​ർ​ഗ്രാ​ജ്വേ​റ്റ് കോ​ഴ്സു​ക​ളും അ​ടു​ത്ത​യാ​ഴ്ച​യോ​ടെ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.