ആറ് കുട്ടികള്‍ വേണം; ഈ കാര്യത്തില്‍ മമ്മിയെ പിന്നിലാക്കും: ഷംന കാസിം

single-img
28 August 2020

തന്റെ കുട്ടിക്കാലത്ത് സംഭവിച്ച രസകരമായ ചില അനുഭവങ്ങൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ് പ്രശസ്ത തെന്നിന്ത്യന്‍ നടി ഷംന കാസിം.ഷംനയുടെ വാക്കുകളിലൂടെ- ‘കണ്ണൂർ ജില്ലയിലെ തയ്യിലാണ് ഞങ്ങളുടെ കുടംബം. എന്റെ ഡാഡിയുടെ പേര് കാസിം. മമ്മി – റംല ബീവി.

പിന്നെ ഞാനും നാല് സഹോദരങ്ങളും.അവിടെയുള്ള ഈ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ഇവിടെ വരെയെത്തി എന്ന് പറയുമ്പോൾ അതിനുള്ള സ്ട്രഗിള്‍ ശരിക്കും അനുഭവിച്ചത് ഞാനല്ല.മമ്മിയാണ് എന്നെ ഒരു കലാകാരിയാക്കണം,അറിയപ്പെടണം എന്നൊക്കെ മമ്മിയ്ക്കായിരുന്നു എല്ലായ്പ്പോഴും നിർബന്ധം.

ചെറുപ്പത്തില്‍ ഡാൻസ് പഠിച്ച് തുടങ്ങിയ കാലം മുതൽതന്നെ അമ്പലത്തിന്റെയും പള്ളികളുടെയും പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.എനിക്ക് ആറ് കുഞ്ഞുങ്ങൾ വേണമെന്നാണ് ആഗ്രഹം.എന്റെ വീട്ടില്‍ ഞങ്ങൾ അഞ്ച് മക്കളായിരുന്നു.

അതുകൊണ്ടുതന്നെ ഞാൻ മമ്മിയോട് പറയും നോക്കിക്കോ,മമ്മി അഞ്ച് പ്രസവിച്ചെങ്കിൽ ഞാൻ ആറ് പ്രസവിക്കുമെന്ന്.ആ സമയം മമ്മി പറയും,പറയാൻ നല്ല എളുപ്പമാണ്.ഒരെണ്ണം കഴിയുമ്പോൾ കാണാം എന്ന്.എന്നാല്‍ ഞാൻ വളരെ സീരിയസായാണ് ഇത്പറയുന്നത്.ഗർഭിണിയാകുക, അമ്മയാകുക, എന്നൊക്കെയുള്ള അനുഗ്രഹ മുഹൂർത്തങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. തീര്‍ച്ചയായും ഞാൻ ആറ് പ്രസവിക്കും, മമ്മിയെ പിന്നിലാക്കും.