വീണ്ടും വാക്സിൻ: രണ്ടാമതൊരു കോവിഡ് വാക്സിനുമായി റഷ്യ

single-img
28 August 2020

കോവിഡിനെ ഫലപ്രദമായി ചെറുക്കുന്ന വാക്സിൻ്റെ അഭാവം നികത്തുവാൻ ലോകരാജ്യങ്ങൾ കൊണ്ടുപിടിച്ചുള്ള പ്രയത്നത്തിലാണ്. ലോകത്ത് ാദ്യമായി കോവിഡ് വാക്സിൻ കണ്ടുപിടിച്ചു എന്നു പറഞ്ഞു രംഗത്തെത്തിയത് റഷ്യയാണ്. ഇപ്പോഴിതാ കോവിഡിനെതിരായ രണ്ടാമതൊരു വാക്‌സിന് കൂടി റഷ്യ അനുമതി നല്‍കിയേക്കുമെന്ന വാർത്തകളും പുറത്തു വരുന്നു. 

സെപ്റ്റംബറിലോ ഒക്ടോബര്‍ ആദ്യമോ വാക്‌സിന് അനുമതി നല്‍കിയേക്കുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ടഷ്യാന ഗൊളികോവ പറഞ്ഞു. സൈബീരിയയിലെ വെക്ടര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ പ്രാരംഭഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്നാണ് പുറത്തു വരുനന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

നേരത്തെ കോവിഡിനെതിരായ ആദ്യത്തെ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള അനുമതി റഷ്യ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വാക്‌സിന്‍ കൂടി വരുന്നത്. ലോകത്തില്‍ തന്നെ ആദ്യമായാണ് ഒരുരാജ്യത്ത് കോവിഡ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. 

അതേസമയം റഷ്യന്‍ വാക്‌സിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വെറും രണ്ടുമാസം മാത്രം നീണ്ടുനിന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഈ വാക്‌സിന് അനുമതി നല്‍കിയതെന്നാണ് പ്രധാന ആരോപണം. സ്പുട്‌നിക്-അഞ്ച് എന്നാണ് വാക്‌സിന് റഷ്യന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്. 

ഈ വാക്‌സിന്‍ 40,000 പേരില്‍ കൂടി പരീക്ഷണം നടത്താനൊരുങ്ങുകയാണ് റഷ്യ. ഇതിനിടെയാണ് രണ്ടാമതൊരു വാക്‌സിന്‍ കൂടി റഷ്യയില്‍ നിന്ന് എത്താന്‍ പോകുന്നത്. റഷ്യന്‍ റെഗുലേറ്ററി അനുമതി കൂടി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ പരീക്ഷണം.