സർക്കാരിനെതിരെ ഞങ്ങളുടെ അവിശ്വാസം പാസായില്ല, പക്ഷേ ജനങ്ങളുടെ അവിശ്വാസം പാസായിട്ട് മാസങ്ങളായി: ചെന്നിത്തല

single-img
28 August 2020

നി​യ​മ​സ​ഭ​യി​ൽ ത​ന്നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ പ്ര​തി​പ​ക്ഷം തെ​റി വി​ളി​ക്കു​ക​യാ​യി​രു​ന്ന​വെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​ർ പ്ര​സം​ഗി​ക്കു​ക​യ​ല്ലാ​യി​രു​ന്നു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ച​ട്ടം ലം​ഘി​ച്ച് നോ​ക്കി വാ​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ടും സ്പീ​ക്ക​ർ ഒ​രു കാ​ര്യ​വും പ​റ​ഞ്ഞി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യക്തമാക്കി. 

ഈ ​മൂ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​ർ പ്ര​തി​പ​ക്ഷം ക്ഷ​മ​യോ​ടെ ഇ​ത് കേ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം എ​ഴു​തി​കൊ​ടു​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ൾ സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യി​ട്ടി​ല്ലെന്നും ചെന്നിത്തല പറഞ്ഞു. 

ഞങ്ങൾ ക​സേ​ര ത​ക​ർ​ത്തി​ട്ടി​ല്ല. സ്പീ​ക്ക​റെ കൈ​യേ​റ്റം ചെ​യ്തി​ട്ടി​ല്ല. ത​ങ്ങ​ൾ ആ​രെ​യും തെ​റി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കു​ലം​കു​ത്തി, പ​ര​നാ​റി എ​ന്നോ​ക്കെ വി​ളി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണോ പ്ര​തി​പ​ക്ഷ​ത്തെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച​ത് ആ​രോ​പ​ണ​ങ്ങ​ള​ല്ല, വ​സ്തു​ക​ൾ മാ​ത്ര​മാ​ണ്. ഒ​രു ചോ​ദ്യ​ത്തി​നു​പോ​ലും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ർ​ത്തി​ച്ചു.

പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​പ്പെ​ട്ടു​വെ​ന്ന് എ​ല്ലാ​ർ​ക്കും അ​റി​യാം. ത​ങ്ങ​ൾ​ക്ക് നി​യ​മ​സ​ഭ​യി​ൽ അം​ഗ​ബ​ലം കു​റ​വാ​ണ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നെ​തി​രെ അ​വി​ശ്വാ​സം പാ​സാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യെന്നും ചെന്നിത്തല വ്യക്തമാക്കി.