”ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന അവസ്ഥയാണ് ചിലർക്ക് ”;ഗണേഷ് കുമാർ

single-img
28 August 2020

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ സുപ്രധാന ഫയലുകൾ കത്തി പോയി എന്നു പറയുന്ന പ്രതിപക്ഷ നേതാവ് അത് ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. നിലവിൽ സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥർ തന്നെയാണ് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നിയമവ്യവസ്ഥയിൽ നിലവിലുള്ള എല്ലാ അന്വേഷണ ഏജൻസികളും അന്വേഷിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു. വിലപ്പെട്ട ഫയലുകൾ നഷ്ടപ്പെട്ടു എന്ന് അദ്ദേഹം പറയുന്നു.

അതേതൊക്കെയെന്ന് വ്യക്തമായി പറഞ്ഞാൽ, ഉദാഹരണമായി ഒന്നുരണ്ടെണ്ണം പറഞ്ഞാൽ, അങ്ങനെ ഒരു ഫയൽ ഉണ്ടെങ്കിൽ നമുക്കത് മുഖ്യമന്ത്രിയോട് പറഞ്ഞ് ചീഫ് സെക്രട്ടറിയോട് അവിടെയുണ്ടോ എന്ന് അന്വേഷിക്കാം. അല്ലാതെ ജനങ്ങളെ വെറുതെ ഇങ്ങനെ കബളിപ്പിക്കരുത്.
ഏതൊക്കെ ഫയലുകളാണ് കത്തിനശിച്ചതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞാൽ, ആ ലിസ്റ്റ് അദ്ദേഹം തന്നാൽ, മുഖ്യമന്ത്രിയോട് ആ ഫയലുകളെ കുറിച്ച് അന്വേഷിക്കാൻ ഞാനും കത്തു നൽകാമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കുന്നു.

പ്രതിപക്ഷ നേതാവ് ഏതൊക്കെ ഫയലുകളാണ് കത്തിനശിച്ചതെന്ന് വ്യക്തമായി പറഞ്ഞാൽ, ആ ലിസ്റ്റ് അദ്ദേഹം തന്നാൽ, മുഖ്യമന്ത്രിയോട് ആ ഫയലുകളെ കുറിച്ച് അന്വേഷിക്കാൻ ഞാനും കത്തു നൽകാമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കുന്നു. ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന അവസ്ഥയാണ് ചിലർക്കെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് പുനഃസൃഷ്ടിക്കാനാകുമെന്നു പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിൽ അത്തരത്തിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.