മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു

single-img
28 August 2020

മുസ്ലിം ലീഗിന്റെ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് ചന്ദേര പോലീസ് കേസെടുത്തു. ഇദ്ദേഹം ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി നടത്തിപ്പിനായി നിക്ഷേപകരിൽ നിന്നും പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിലാണ് കേസ്എം

എം സി കമറുദ്ദീനെതിരെ മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. 35 ലക്ഷം രൂപ മൂന്ന് പേരിൽ നിന്നായി എം എൽ എ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി വാങ്ങിയെന്നാണ് കേസ്. മൂന്നുപേരില്‍ ചെറുവത്തൂർ സ്വദേശിയിൽ നിന്ന് മാത്രം 30 ലക്ഷം വാങ്ങിയെന്ന് പോലീസ് എഫ് ഐ ആറിൽ പറയുന്നു.

നഷ്ടം വന്നതിനാല്‍ ഫാഷൻ ഗോൾഡ് ജ്വല്ലറി ഷോറൂമുകൾ നേരത്തെ അടച്ചു പൂട്ടിയിരുന്നു. 2019 മാര്‍ച്ച് മാസത്തില്‍ നൽകിയ പണം തങ്ങള്‍ തിരികെ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണ് പരാതി. .