സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ ഐ​ടി ഫെ​ലോ അ​രു​ൺ ബാ​ല​ച​ന്ദ്ര​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു

single-img
28 August 2020

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ ഐ​ടി ഫെ​ലോ അ​രു​ൺ ബാ​ല​ച​ന്ദ്ര​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ജനം ടിവി മേധാവി അനിൽ നമ്പ്യാരെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 

ക​ഴി​ഞ്ഞ​ദി​വ​സം ചോദ്യം ചെയ്യലിന് എത്താൽ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും അ​രു​ണ്‍ വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യം അ​റി​യി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന് ഹാ​ജ​രാ​യ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് സ​മീ​പ​ത്ത് അ​രു​ൺ ബാ​ല​ച​ന്ദ്ര​ൻ എ​ടു​ത്തു ന​ൽ​കി​യ ഫ്ളാ​റ്റി​ലാ​ണ് പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്നാണ് ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യി​രിക്കുന്നത്. 

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര്‍ പ​റ​ഞ്ഞി​ട്ടാ​ണ് ഫ്ളാ​റ്റ് എ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് അ​രു​ൺ പി​ന്നീ​ട് പ​റ​ഞ്ഞി​രു​ന്നു.