സന്തോഷവാർത്ത പങ്കുവെച്ച് അനുഷ്കയും വിരാട് കോലിയും, ”ഇനി ഞങ്ങൾ മൂന്ന് പേർ”

single-img
27 August 2020

ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നായിക അനുഷ്ക ശർമയും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്ന സന്തോഷം പങ്കുവെയ്ക്കുകയാണ് . “അങ്ങനെ ഞങ്ങൾ മൂന്ന് പേരാവുന്നു. 2021-ൽ എത്തും” എന്ന കുറിപ്പോടെ അനുഷ്ക തന്നെയാണ് താൻ ​അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിൽ താരം കുറിച്ച സന്തോഷ വാർത്തയ്ക്ക് അഭിനന്ദനങ്ങളുമായി ഇതിനോടകം നിരവധിപേർ രംഗത്തെത്തി കഴിഞ്ഞു.

2017 ഡിസംബർ 11-നാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചിത്രങ്ങൾ പങ്കുവച്ചാണ് വിവാഹിതരായ കാര്യം താരദമ്പതികൾ പരസ്യമാക്കിയത്. ഇറ്റലിയിൽവച്ച് അതീവ രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ. മൂന്നാം വിവാഹവാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കുഞ്ഞതിഥി എത്തുന്നത്.

View this post on Instagram

And then, we were three! Arriving Jan 2021 ❤️🙏

A post shared by Virat Kohli (@virat.kohli) on