ബിരുദ- ബിരുദാനന്തര കോഴ്​സുകളിൽ എല്ലാവരെയും ജയിപ്പിക്കാൻ തമിഴ്നാട് സര്‍ക്കാര്‍; തീരുമാനത്തെ സ്വാഗതം ചെയ്ത് വിദ്യാർത്ഥികള്‍

single-img
27 August 2020

കോവിഡ്​ വൈറസ് വ്യാപനം വളരെ രൂക്ഷമായതിനാൽ തമിഴ്നാട്ടില്‍ ബിരുദ- ബിരുദാനന്തര കോഴ്​സുകളിലെ അവസാന സെമസ്​റ്റർ ഒഴികെ മറ്റെല്ലാ പരീക്ഷകളും റദ്ദാക്കിക്കൊണ്ട് സംസ്​ഥാന സർക്കാർ ഉത്തരവിട്ടു. പരീക്ഷയുടെ ഫീസടച്ച എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാനാണ് സര്‍ക്കാര്‍​ തീരുമാനം.

ഇതിന്റെ ഭാഗമായി സപ്ലിമെൻററി പേപ്പറുകളിലും എല്ലാവര്‍ക്കും പാസ് നൽകും. അതേസമയം ഹാജർ, ഇ​ന്‍റെണൽ മാർക്ക്​ എന്നിവയുടെ അടിസ്​ഥാനത്തിൽ ആയിരിക്കും ഗ്രേഡ്​ നൽകുക. സപ്ലിമെൻററിയുള്ള പേപ്പറുകളില്‍ പരീക്ഷകൾ ഒഴിവാക്കി ആള്‍ പാസ്​ നൽകാനുള്ള സർക്കാർ തീരുമാനത്തെ വിദ്യാർത്ഥികൾ സ്വാഗതം ചെയ്തു. തമിഴ്നാട്ടില്‍ വിവിധയിടങ്ങളിൽ വിദ്യാർത്ഥികൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക്​ അഭിനന്ദനം രേഖപ്പെടുത്തി ബാനറുകൾ സ്​ഥാപിക്കുകയും ചെയ്തു.