കൊവിഡ് മഹാമാരി ദൈവത്തിന്റെ പ്രവൃത്തി എന്ന് നിര്‍മലാ സീതാരാമന്‍; ആ ദൈവം മോദിയെന്ന് സോഷ്യല്‍ മീഡിയ

single-img
27 August 2020

കൊവിഡ്വൈറസ് വ്യാപന മഹാമാരി ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്നും അത് ജിഎസ്ടിയെ സാരമായി ബാധിച്ചിട്ടുണ്ട് എന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവത്തോടുപമിച്ച ബിജെപി നേതാക്കളുടെ പഴയ പ്രസ്താവനകള്‍ കാണിച്ച് സോഷ്യല്‍ മീഡിയ പരിഹാസം ഉയര്‍ത്തുകയാണ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവായഅവധൂത് വാഗ്, നരേന്ദ്ര മോദിയെ വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായി വിശേഷിപ്പിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയ പങ്കുവെച്ചിട്ടുണ്ട്. 2018ല്‍ ഒക്ടോബര്‍ 18 നായിരുന്നു അവധൂതിന്റ ഈ പ്രസ്താവന.

ബിജെപിയുടെ ദേശീയ അധ്യക്ഷനായ ജെ പി നദ്ദ, നരേന്ദ്രമോദി മനുഷ്യരുടെ മാത്രമല്ല ദൈവങ്ങളുടേയും നേതാവാണെന്ന് കഴിഞ്ഞ ജൂണില്‍ പറഞ്ഞ പ്രസ്താവനയും ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.