കേരളത്തിൽ ഇന്ന് 2406 പേർക്ക് കൊവിഡ്; സമ്പർക്കം 2067; റിപ്പോർട്ട് ചെയ്തത് 10 മരണങ്ങൾ

single-img
27 August 2020

കേരളത്തിൽ ഇന്ന് 2406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 2067 കേസുകളും സമ്പർക്കത്തിലൂടെയാണ്. അതേസമയം 2067 പേരുടെ രോഗം ഭേദമായി.സംസ്ഥാനത്തിൽ ഇന്ന് മാത്രം 10 മരണം റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 140 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
.

ഇന്ത്യയിൽ ദിനംപ്രതിയുള്ള കൊവിഡ് വ്യാപനം ലോകത്ത് ഏറ്റവും കൂടുതലാണെന്നും ദക്ഷിണേന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം കടന്നുപോകുന്നത് അതിനിർണായക ഘട്ടത്തിലൂടെയാണെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

ഇന്ത്യയിൽ കഴിഞ്ഞദിവസം 75,995 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയ്ക്ക് പിന്നിൽ 47,828 കേസുകളുമായി ബ്രസീൽ രണ്ടാമതാണ്. നമ്മുടെ രാജ്യത്ത് മരണം ഒരു ദിവസം ആയിരത്തിൽ കൂടുതലാണ്. ഇന്നലെ മാത്രം 1017 പേരാണ് രാജ്യത്ത് മരിച്ചത്. – അദ്ദേഹം പറഞ്ഞു.

ഒരുപരിധിവരെ സംസ്ഥാനത്ത് രോഗത്തെ പിടിച്ചു നിർത്താനായെന്നും. രോഗ വ്യാപനം തടയാൻ ബ്രേക് ദ ചെയിനും ജാഗ്രതയും അതിപ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ മരണനിരക്ക് 10 ലക്ഷത്തിൽ 8 പേ‌ർക്കാണ്. കേരളത്തിലെ ചികിത്സയിൽ ആശങ്കയൊന്നും വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.