ജനം ടിവി ബിജെപിയുടെ ചാനൽ അല്ല: അനിൽ നമ്പ്യാരെ തള്ളി കെ സുരേന്ദ്രൻ

single-img
27 August 2020

ജനം ടിവി, ബിജെപിയുടെ ചാനല്‍ അല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ. ജനം ടി വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണ്ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ വിളിപ്പിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മറുപടി.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് എ​ങ്ങ​നെ അ​റി​യാ​മെ​ന്നും സുരേന്ദ്രൻ ചോദിച്ചു. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ മ​ന്ത്രി വാ​ളെ​ടു​ക്കു​ക​യാ​ണ്. അ​ട്ടി​മ​റി​യ​ല്ലെ​ങ്കി​ൽ എ​ന്തി​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

എ​ങ്ങ​നെ​യാ​ണ് ഒ​രു മ​ന്ത്രി സ്വ​ഭാ​വി​ക​മാ​യി തീ ​ക​ത്തി​യ​താ​ണെ​ന്ന് പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ വൈ​ദഗ്ദ്യം ഉ​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​തി​ലെ സ​ത്യം പു​റ​ത്തു​വ​രാ​ൻ ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​ത് സ്വ​ഭാ​വി​ക​മാ​യ തീ​പി​ടി​ത്ത​മാ​യി മാ​റു​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.