ഞങ്ങളെല്ലാം സാധാരണ പൗരന്മാര്‍, ശശി തരൂര്‍ വിശ്വ പൗരന്‍; പരിഹാസവുമായി കെ മുരളീധരന്‍

single-img
27 August 2020

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടും തിരുവനന്തപുരം വിമാനത്താവള വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സോണിയയ്ക്ക് കത്തെഴുതിയ നടപടിയില്‍ ശശി തരൂര്‍ എം പിയെ പരിഹസിച്ച് കെ മുരളീധരന്‍ എം പി. തരൂര്‍ ഒരു വിശ്വ പൗരനാണെന്നും തങ്ങളെല്ലാം സാധാരണ പൗരന്മാരാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് ശശി തരൂരിനെ കുറിച്ച് അഭിപ്രായമൊന്നും പറയാനില്ലെന്നും തിരുവനന്തപുരം വിമാനത്താവള കൈമാറ്റ വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച തരൂരിനെതിരെ നടപടി വേണ്ടേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യമാകെ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സ്വന്തം അനാരോഗ്യം പോലും വകവെക്കാതെ പാര്‍ട്ടി സംവിധാനം ചലിപ്പിച്ച സോണിയാഗാന്ധിയെ വിമര്‍ശിച്ചത് എതിരാളികള്‍ക്ക് വടി കൊടുക്കുന്നത് പോലെയായെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.