ജനം ടിവിയെ തള്ളിപ്പറഞ്ഞ സുരേന്ദ്രന് തിരിച്ചടിയായി 2015-ലെ ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
27 August 2020

ജനം ടിവി ബിജെപി ചാനലല്ലെന്ന് പറഞ്ഞ കെ.സുരേന്ദ്രന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ജനം ടിവി പ്രക്ഷേപണം തുടങ്ങിയ 2015 ഏപ്രില്‍ 19ന് കെ സുരേന്ദ്രൻ ജനം ടിവിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടിട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

പക്ഷപാതപരമായ നിലപാടുള്ള മാധ്യമങ്ങളാണ് ബിജെപിയും സംഘപരിവാറും നേരിടുന്ന വെല്ലുവിളിയെന്നും ഇക്കാര്യത്തിൽ പ്രതീക്ഷയുടെ കിരണമാണ് ജനം ടിവിയെന്നുമാണ് തന്റെ ആശംസയിൽ കെ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്.

ജനം ടിവി, ബിജെപിയുടെ ചാനല്‍ അല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ മാധ്യമങ്ങളോട് പറഞ്ഞതാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ജനം ടി വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണ്ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ വിളിപ്പിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മറുപടി.

2015 ഏപ്രില്‍ 9 നാണ് ജനം ടിവി ആരംഭിക്കുന്നതെങ്കിലും ശബരിമല സ്ത്രീപ്രവേശന വിഷയത്തിന് മുമ്പ് ഈ ചാനലിന് മലയാള പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു അതുവരെ കണ്ടിരുന്ന കാഴ്ച. അങ്ങനെ റേറ്റിംഗിൽ മുൻപന്തിയിൽ എത്തിയപ്പോൾ. ജനവികാരമാണ് ജനം ടി വി ജനങ്ങള്‍ നെഞ്ചേറ്റുകയാണ് ജനം ടി വിയെ എന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ അന്ന് എഫ് ബിയിൽ കുറിച്ചത്.

ജനവികാരമാണ് ജനം ടി. വി. ജനങ്ങൾ നെഞ്ചേറ്റുകയാണ് ജനം ടി. വിയെ. തകർന്നുവീഴുന്നത് ഒറ്റുകാരുടേയും നുണപ്രചാരകരുടേയും…

Posted by K Surendran on Thursday, November 1, 2018