ഇനി ഹോമിയോ ഡോക്ടർമാർ കോവിഡിന് ചികിത്സിച്ചാൽ നടപടി: ഹെെക്കോടതി നിർദ്ദേശം

single-img
27 August 2020

ആയുഷ് ഡോക്ടര്‍മാര്‍ കോവിഡ് രോഗം മാറ്റാനുളള മരുന്ന് നല്‍കേണ്ടതില്ലെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന നല്‍കാനാണ് അനുവാദമുള്ളതെന്നും ഹൈക്കോടതിയുടെ ഉത്തരവ്. കോവിഡ് രോഗികളെ ചികിത്സിക്കാനും പ്രതിരോധ മരുന്ന് നല്‍കാനും ഹോമിയോ ഡോക്ടര്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ അഡ്വ. എംഎസ് വിനീത് നല്‍കിയ ഹര്‍ജിയിലാണ് വിധി. 

ഹർജി തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. കേന്ദ്രസര്‍ക്കാരിൻ്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ആയൂഷ് ഡോക്ടര്‍മാര്‍ കോവിഡ് ഭേദമാക്കാന്‍ മരുന്ന് നല്‍കിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാം. 

ആയൂര്‍വേദം, യോഗ, യൂനാനി സിദ്ധ, ഹോമിയോ ഡോക്ടര്‍മാര്‍ കേന്ദ്ര-സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇത് മെഡിക്കല്‍ – പൊലീസ് വിഭാഗങ്ങള്‍ നിരീക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു