നടൻ ജഗതി ശ്രീകുമാർ പഴയത് പോലെ തിരിച്ചുവരാൻ സാധ്യത എന്ന് ഡോക്‌ടർമാർ

single-img
27 August 2020

മലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാർ വാഹനാപകടം സംഭവിക്കുന്നതിന് മുന്‍പുള്ളപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ. മലയാളത്തിലെ ഒരു സിനിമാ മാഗസിന് നൽകിയ അഭിമുഖത്തിൽ ജഗതിയുടെ മകൻ രാജ്‌കുമാറാണ് ഈ വിവരം പങ്കുവച്ചത്.

ഒരു അത്ഭുതം സംഭവിക്കുകവഴി പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യത ഉണ്ടെന്ന് ഡോക്‌ടർമാർ തങ്ങളോട് പറഞ്ഞു എന്ന് അഭിമുഖത്തിൽ രാജ്കുമാർ അറിയിച്ചു. രാജ്‌കുമാറിന്റെ വാക്കുകൾ ഇങ്ങിനെ:

“ഇപ്പോള്‍ ആഴ്‌ചയിൽ ഒരിക്കൽ വീതം ഡോക്‌ടർമാർ വിളിക്കും. ഒരു നല്ല ലക്ഷണമാണെന്നാണ് അവർ പറയുന്നത്. ഒരത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ ഞങ്ങളോട് പറയാറുണ്ട്.

ചിലപ്പോള്‍ വളരെ പതുക്കെയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ട്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ പ്രസരിപ്പും ഉണ്ട്. ഉള്ളില്‍ സന്തോഷം ആണെങ്കിലും ദുഖം ആണെങ്കിലും പപ്പ ഇപ്പോള്‍ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ഒരിക്കല്‍ കൂടി ക്യാമറയുടെ മുന്നിൽ തിരിച്ചുവരാൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്”.