ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ മാറ്റം

single-img
27 August 2020

എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസ് സുപ്രീം കോടതിയിൽ ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചില്‍ നിന്നും കേസ് രണ്ടംഗ ബെഞ്ചിലേക്ക് മാറ്റി. ഇനിമുതൽ ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരണ്‍ എന്നിവരാണ് കേസ് പരിഗണിക്കുക.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും.

മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ടകേരളാ ഹൈക്കോടതി വിധി വസ്തുതകള്‍ വിശദമായി പരിശോധിക്കാതെയാണെന്നെന്ന് ഹര്‍ജിയില്‍ സിബിഐ ആരോപിക്കുന്നു. നേരത്തെ തന്നെ ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കേസിൽ ഉൾപ്പെട്ട കസ്തൂരി രങ്ക അയ്യരും, ആര്‍ ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.