78 ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് കൂടി കേന്ദ്രത്തിന്റെ അനുമതി

single-img
27 August 2020

രാജ്യത്തിനുള്ളിൽ കൂടുതൽ വിമാന സർവീസുകൾ നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. രാജ്യത്തിനുള്ളിലെ പ്രാദേശിക എയര്‍ കണക്ടിവിറ്റി പദ്ധതിയായ ഉഡാനില്‍ ഉള്‍പ്പെടുത്തി നിലവിൽ 78 സര്‍വ്വീസുകള്‍ക്ക് കൂടിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍സംസ്ഥാനങ്ങള്‍ക്കും , ദ്വീപുകള്‍ക്കുമാണ് ഇക്കുറി മുന്‍ഗണന നല്‍കിയിരിക്കുന്നത്. കേന്ദ്രാനുമതി ലഭിച്ച എഴുപത്തിയെട്ട് സര്‍വ്വീസുകളില്‍ കൊച്ചി അഗത്തി റൂട്ടും ഉൾപ്പെടുന്നു.