സി​റി​യ​യി​ലും ഇ​റാ​ക്കി​ലു​മാ​യി 10,000ലേ​റെ ഐ​എ​സ് ഭീ​ക​ര​ർ സ​ജീ​വ​മായുണ്ട്: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

single-img
26 August 2020

സി​റി​യ​യി​ലും ഇ​റാ​ക്കി​ലു​മാ​യി 10,000ലേ​റെ ഐ​എ​സ് ഭീ​ക​ര​ർ സ​ജീ​വ​മാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഭീ​ക​ര​വാ​ദ​വി​രു​ദ്ധ വി​ഭാ​ഗം ത​ല​വ​ൻ വ്ലാ​ദി​മി​ർ വൊ​റോ​ണ്‍​കോ​വിൻ്റെ വെളിപ്പെടുത്തൽ.  ചെ​റി​യ ചെ​റി​യ സം​ഘ​ങ്ങ​ളാ​യാ​ണ് ഇ​വ​ർ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അദ്ദേഹം പറഞ്ഞു. 

ര​ണ്ട് രാ​ജ്യ​ത്തു​മാ​യി 10,000 ഭീ​ക​ര​ർ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​ര​മെ​ന്നു​മാ​ണ് അദ്ദേഹം പറയുന്നത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ലി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 

2019-20 വ​ർ​ഷ​ങ്ങ​ളി​ലാ​യി ഇ​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം സു​ര​ക്ഷാ​സ​മി​തി​യെ അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ ഉ​ദ്ധ​രി​ച്ചാ​ണ് വൊ​റോ​ണ്‍​കോ​വ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.