എസിയുള്ള സ്ഥലത്ത് എന്തിനാണ് ഫാൻ?: പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കിയിട്ടിരിക്കുകയാണെന്ന് ചെന്നിത്തല

single-img
26 August 2020

സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തം അട്ടിമറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തമുണ്ടായ ഓഫീസില്‍ സെന്‍ട്രലൈസ്ഡ് എസിയുണ്ട്. സെന്‍ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് എന്തിനാണ് ഫാന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇങ്ങനെ തീപിടിക്കാനുള്ള ഒരു സാധ്യതയും അവിടെയില്ലെന്നും ചെന്നിത്തല പറഞ്ഞു. 

സെക്രട്ടറിയേറ്റില്‍ ഇങ്ങനെയൊരു തീപിടിത്തം ഉണ്ടാകുന്നത് യാദൃച്ഛികമല്ല. പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. ഇത് ആസൂത്രിതമാണ്. സ്വര്‍ണക്കള്ളക്കടത്തുകേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പത്തുകൊല്ലം മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍രെ കാലത്ത് നവീകരിച്ച ഓഫീസാണത്. തീപിടിത്തത്തില്‍ നശിച്ചത് രഹസ്യ സ്വഭാവമുള്ള, അതീവ ഗൗരവമുള്ള ഫയലുകളാണ് നശിച്ചത്. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനെയും ശിവശങ്കറെയും മുഖ്യമന്ത്രിയെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് ഫയലുകള്‍ നശിപ്പിച്ചത്. 

ഫയലുകള്‍ കത്തിനശിച്ചത് ബോധപൂര്‍വമല്ല എന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ചീഫ് സെക്രട്ടറി വിശ്വാസ മേത്ത ഇപ്പോള്‍ അവിശ്വാസ് മേത്തയായെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.