അച്ചടക്കം പാലിക്കണം, അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടി വേദിയില്‍; ശശി തരൂരിനെതിരെ മുല്ലപ്പള്ളി

single-img
26 August 2020

പാർട്ടിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്ന് ശശി തരൂര്‍ എംപിക്ക് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. തരൂർ പാര്‍ട്ടി അച്ചടക്കം പാലിക്കണം, പാര്‍ട്ടിയില്‍ നേതൃത്വത്തിലെ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട കത്ത് അടഞ്ഞ അധ്യായമാണന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ടുള്ള പൊട്ടിത്തെറിക്ക് കാരണമായ കത്തിന്റെ ഉറവിടം ശശി തരൂർ ആണെന്ന്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉണ്ടായ തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഹസനമാണെന്നും മുഖ്യമന്ത്രി അന്വേഷണത്തിന് നിയോഗിച്ചത് തന്റെ ആജ്ഞാനുവര്‍ത്തികളെയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.