തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു

single-img
26 August 2020

പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമന്ന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയരീതിയിലുള്ള രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

എന്നാല്‍ തമന്നയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പരിശോധനയുടെ ഫലം നെഗറ്റീവ് ആണ്. തമന്നയുടെ മാതാപിതാക്കളായ സന്തോഷ് ഭാട്ടിയയും രജനി ഭാട്ടിയയും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ചികിത്സയിലാണ്.

തങ്ങള്‍ രോഗവിവരം അധികൃതരെ അറിയിച്ചതായും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ തമന്ന തന്റെ മാതാപിതാക്കളുടെ രോഗമുക്തിയ്ക്കായി എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണം എന്നും പറഞ്ഞു.