ക്ഷേത്ര ഭണ്ഡാരത്തിൽ ചത്ത മീനിനെ നിക്ഷേപിച്ചു: സാമുദായിക സ്പർദ്ധയാണ് ലക്ഷ്യമെന്ന് പൊലീസ്

single-img
26 August 2020

ക്ഷേത്രഭണ്ഡാരത്തില്‍ മീന്‍ നിക്ഷേപിച്ചതായി പരാതി. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ തോന്നിക്ക മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് സാമൂഹിക വുരുദ്ധര്‍ മീന്‍ നിക്ഷേപിച്ചത്. സാമുദായിക സ്പര്‍ധ വളര്‍ത്തുക ലക്ഷ്യമിട്ടാണ് ഇത് നടന്നിിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഭണ്ഡാരപ്പെട്ടിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്രഅധികൃതര്‍ ഭണ്ഡാരപ്പെട്ടി തുറന്നപ്പോള്‍ അഴുകിയ മത്സ്യങ്ങള്‍ കാണുകയായിരുന്നു. തുടർന്ന് ക്ഷേത്രം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. 

ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാനും അതുവഴി സാമുദായിക സ്പര്‍ധ വളര്‍ത്തുകയുമാണ്  ലക്ഷ്യമെന്നും ക്ഷേത്രം അധികൃതരും വ്യക്തമാക്കി. 

റോഡകരിലാണ് ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി. വിസ്തൃതമായതിനാല്‍ പണത്തിന് പുറമെ വിലയേറിയ വസ്തുക്കളും വിശ്വാസികള്‍ നിക്ഷേപിക്കാറുണ്ട്.  ആശുപത്രിയ്ക്ക് സമീപമായതിനാല്‍ ധാരാളം ആളുകളും സമീപത്തുണ്ടാകാറുണ്ട്. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികളെ പിടികൂടാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.