ജൂലെെ 14ലെ തീ ​പി​ടി​ക്കാ​തി​രി​ക്കാ​നുള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന സർക്കുലർ ഇപ്പോഴത്തെ തീപിടുത്തത്തിൻ്റെ തിരക്കഥ: കെ സുരേന്ദ്രൻ

single-img
26 August 2020

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ആ​സൂ​ത്രി​തം ത​ന്നെ​യാണെന്ന് ആ​വ​ര്‍​ത്തി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ വീണ്ടും രംഗത്ത്. ജു​ലൈ 13 ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന​ക​ത്ത് അ​ഗ്നി​ബാ​ധ സാ​ധ്യ​ത സൂ​ചി​പ്പി​ച്ചു​ള്ള പൊ​തു​ഭ​ര​ണ വ​ക​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ ഇ​തി​നു​ള്ള തി​ര​ക്ക​ഥ​യാ​ണെന്നും അദ്ദേഹം പറഞ്ഞു. 

 തീ ​പി​ടി​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു​ണ്ടെ​ന്നും കെ ​സു​രേ​ന്ദ്ര​ൻ ചൂണ്ടിക്കാട്ടി. പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന പോ​ലും ദു​രൂ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

തീ​പി​ടി​ത്ത​ത്തി​ൽ പ്ര​ധാ​ന​ഫ​യ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല​ന്ന് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​റ​യു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റി​ൽ എ​ല്ലാം ഇ ​ഫ​യ​ൽ ആ​ണോ ? അ​ങ്ങ​നെ​യെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്രാ വി​വ​ര​ങ്ങ​ൾ ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് അ​ട​ക്കം പു​റ​ത്ത് വി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.