‘ഇതൊന്നും കാണാൻ അമ്മ ജീവിച്ചിരിക്കാത്തതു നന്നായി’ സൈബർ ആക്രമണങ്ങളെ കുറിച്ച് ജാൻവി

single-img
26 August 2020

താരപുത്രിയായതിന്റെ പേരിൽ നിരന്തരം സൈബർ ആക്രമണത്തിന് ഇരയായിട്ടുള്ള നടിയാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. ഇപ്പോൾ താരം തന്നെ അത്തരം അനുഭവകഥയുമായി രംഗത്തെത്തിയിരിക്കുകയാണ്. അമ്മയുമായി താരതമ്യം ചെയ്തും അഭിനയത്തെക്കുറിച്ചുമൊക്കെ നിരവധി പേരുടെ ക്രൂരവിമർശനങ്ങൾക്കിരയായിട്ടുണ്ടെന്ന് ജാൻവി വെളിപ്പെടുത്തിയതിന് പറഞ്ഞതിന് പിന്നാലെ, ധടക് സിനിമ പുറത്തിറങ്ങിയതിനു ശേഷം താൻ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ജാൻവി.

ബോളിവുഡ് ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജാൻവി മനസ്സു തുറന്നിരിക്കുന്നത്. ആദ്യചിത്രത്തിലെ അഭിനയത്തിനെ അമ്മയുടെ മരണത്തെക്കുറിച്ചു പറഞ്ഞുവരെ കളിയാക്കിയവരുണ്ടെന്നു പറയുന്നു ജാൻവി. ‘ഇതൊന്നും കാണാൻ അമ്മ ജീവിച്ചിരിക്കാത്തതു നന്നായി’ എന്ന കമന്റുകൾ വരെ കിട്ടിയിട്ടുണ്ട്. എന്നാൽ ഇവയെയെല്ലാം തന്നെ തളർത്തിയില്ല മറിച്ച് കൂടുതൽ മെച്ചപ്പെടുത്താനാണ് ഉപയോ​ഗിച്ചതെന്നും ജാൻവി പറയുന്നു.

എന്നാൽ തന്റെ സഹോദരി ഖുഷി ഇക്കാര്യത്തിൽ കൂളാണെന്നും താരം പറയുന്നുണ്ട്. ”ഇതൊന്നും ശ്രദ്ധിക്കേണ്ട എന്നാണ് അവൾ പറയാറുള്ളത്. താൻ ട്രോളുകൾക്കിരയാവുന്നു എന്നോർത്ത് സഹതപിക്കൂ എന്ന മനോഭാവമല്ല തനിക്കുള്ളതെന്നും” ജാൻവി പറഞ്ഞു .നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ​ഗുൻജൻ സക്സേനയ്ക്കു പിന്നാലെയും ജാൻവിക്കെതിരേ ട്രോളുകൾ ഉണ്ടായിരുന്നു. എന്നാൽ, ​ചിത്രീകരണത്തിനിടയിലെ യഥാർഥ ​ഗുൻജൻ സക്സേനയ്ക്കൊപ്പമുള്ള അനുഭവം തന്നെ പല രീതിയിലും പോസിറ്റീവായി ചിന്തിക്കാൻ പഠിപ്പിച്ചുവെന്നും കഠിനാധ്വാനമുണ്ടെങ്കിൽ സ്വപ്നം കാണുന്നത് സാധ്യമാകുമെന്ന് അവരിൽ നിന്നു മനസ്സിലാക്കിയെന്നും ജാൻവിയുടെ പക്ഷം.