തലശേരി – മാഹി ബൈപ്പാസില്‍ നിര്‍മാണത്തിലുള്ള പാലത്തിന്റെ നാല് ബീമുകള്‍ തകര്‍ന്ന് വീണു

single-img
26 August 2020

തലശേരി – മാഹി ബൈപ്പാസിന്റെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ നാല് ബീമുകൾ തകർന്നുവീണു. കണ്ണൂർ ജില്ലയിൽ നിന്നും മറ്റുള്ള ജില്ലകളിലേക്കുള്ള യാത്രയില്‍ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച 1182 കോടിയുടെ പദ്ധതിയാണിത്.

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു ബീം ചരിഞ്ഞപ്പോൾ മറ്റു ബീമുകള്‍ കൂടി വീഴുകയായിരുന്നെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ ന്യൂസ് 18 കേരളയോട് പ്രതികരിച്ചു. ബീമുകള്‍തമ്മിൽ ലോക്ക് ചെയ്തിരുന്നില്ല, അതിനാലാണ് അപകടം ഉണ്ടായതെന്ന് ഷംസീര്‍ പറഞ്ഞു.