സെക്രട്ടേറിയറ്റിലെ തീപിടുത്ത കാരണം ഫാൻ ഉരുകിയത്; അന്വേഷണ റിപ്പോര്‍ട്ടുമായി പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം

single-img
26 August 2020

സെക്രട്ടേറിയറ്റിൽ തീപിടുത്തമുണ്ടാകാൻ കാരണം ഫാൻ ഉരുകിയതാണെന്ന് പിഡബ്യൂഡിയുടെ ഇലക്ട്രിക്കല്‍ വിഭാഗംനടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. ഫാൻ ഉരുകിയത് ഫയലിലേക്കും കർട്ടനിലേക്കും വീണതിനാലാണ് തീ പടർന്നത് എന്ന് കണ്ടെത്തിയപ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ചീഫ് എഞ്ചിനിയറുടെ കീഴിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. തീപിടിത്തമുണ്ടായ ഇന്നലെ തന്നെ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിലാണ് വകുപ്പ് മന്ത്രി ജി സുധാകരന് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എന്നാൽ സെക്രട്ടറിയേറ്റിന്‍റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് മന്ത്രിസഭായോഗം പൊതുവിൽ വിലയിരുത്തി. തീപിടിത്തമുണ്ടായതിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രിസഭ തീരുമാനം കൈക്കൊണ്ടു എന്നാൽ, തീപിടിത്തത്തില്‍ ദുരൂഹതയെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍പറഞ്ഞത്.