അഞ്ച് ഭാഷകളില്‍ ടോവിനോയുടെ മിന്നല്‍ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

single-img
25 August 2020

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടോവിനോ നായകനാകുന്ന മിന്നല്‍ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങി. മുഖം മറച്ച് ഓടുന്ന ടൊവിനോയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡഎന്നീ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. നിലവില്‍80 ശതമാനത്തില്‍ കൂടുതല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ കൊവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം ബാക്കിയും എടുക്കും.

"This is his destiny"Presenting to you the first look poster of our multilingual superhero movie – MINNAL MURALI….

Posted by Tovino Thomas on Tuesday, August 25, 2020