കർണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ്

single-img
25 August 2020

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും കർണാടകയിലെ കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് 58വയസുള്ള ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന് അവസാന രണ്ടു ദിവസമായി ശക്തമായ നടുവേദനയുണ്ടായിരുന്നുവെന്നും തിങ്കളാഴ്ച രാവിലെ മുതൽ പനി, ചുമ തുടങ്ങിയ കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതായും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആകുകയായിരുന്നു.