കൊച്ചി ; 14കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 3 അതിഥിത്തൊഴിലാളികൾ പിടിയിൽ

single-img
25 August 2020

കൊച്ചി മഞ്ഞുമ്മലിൽ പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അതിഥി തൊളിലാളികളായ മൂന്നു പേർ പിടിയിൽ. ഉത്തര്‍പ്രദേശുകാരായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് എന്നിവരാണ് പിടിയിലായത്. പ്രതികളായ മാറ്റ് മൂന്നുപേര്‍ സംസ്ഥാനം വിട്ടു. മാർച്ചിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടിൽനിന്നും നിർബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്.

തൊഴിലാളികൾ പെൺകുട്ടിയുടെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിലായിരുന്നു ആദ്യ ബലാത്സംഗം. ബന്ധുക്കൾ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇവരുടെ മുറിയിൽ വിളിച്ചു വരുത്തിയും കുട്ടിയെ പീഡിപ്പിച്ചു.

ജൂലൈ 30ന് ഇടപ്പള്ളിയിൽ വച്ചും, ഓഗസ്റ്റിൽ കുന്നുംപുറത്തും പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി. ബന്ധുക്കളുടെ പരാതിയിൽ ഏലൂർ പൊലീസ് കേസ് എടുത്തു. അസിസ്റ്റന്റ് പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് യുപി സ്വദേശികളായ ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ് എന്നിവർ അറസ്റ്റിലായത്. നാടുവിട്ടവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.