ആവശ്യക്കാരില്ല; ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യ വിടുന്നു

single-img
25 August 2020

ലോകമെങ്ങും ആരാധകരുള്ള യുഎസ് ആഡംബര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യ വിടുന്നു എന്ന് റിപ്പോര്‍ട്ട്. ഇവര്‍ തങ്ങളുടെ ഇന്ത്യയിലെ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്ന പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

2010-ലായിരുന്നു ആദ്യമായി ഹാര്‍ലി ഇന്ത്യയിലെത്തിയത്. അടുത്തകാലത്തായി ഹാർലിക്ക് ഇന്ത്യൻ വിപണിയില്‍ നിന്നും ആവിശ്യകത കുറയുന്നതായാണ് വിവരം . രാജ്യത്തെ മാറിയ വിപണി സാഹചര്യത്തിൽ ഇന്ത്യൻ വിപണയിൽ ഒരിക്കല്‍ കൂടി വില്പന ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് എകമ്പനിയും കണക്ക് കൂട്ടുന്നു.

ഇന്ത്യയിലെ ഹരിയാനയിലുള്ള ബാവലിൽ ആണ് ഹാർലി-ഡേവിഡ്സൺ ഫാക്ടറി ഇപ്പോള്‍ പ്രവർത്തിക്കുന്നത്. തങ്ങളുടെ ഫാക്ടറി ഉപയോഗപ്പെടുത്താൻ മറ്റു വാഹന നിർമ്മാതാക്കൾക്ക് താല്പര്യമുണ്ടോ എന്ന് ഇവര്‍ കൺസൾട്ടൻസി മുഖേന കമ്പനി തേടുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഹാർലി-ഡേവിഡ്സൺ ഇന്ത്യ ഔദ്യോഗികമായി ഈ റിപ്പോർട്ടുകളോട് പ്രതികരണം നടത്തിയിട്ടില്ല. ഇവര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം ഇപ്പോള്‍ അവസാനിപ്പിച്ചാലും അത് ‘ദി റീവയർ’ തന്ത്രത്തിന് ഭാഗമായിക്കും ആ നീക്കം എന്നാണ് കരുതപ്പെടുന്നത്. കമ്പനിയുടെ ഈ പദ്ധതി അനുസരിച്ച് പ്രാഥമിക വിപണികളായ യൂറോപ്പ്, ചൈന, യുഎസ് എന്നിവയില്‍ ഭാവിയില്‍ കമ്പനിയുടെ മുഴുവന്‍ ശ്രദ്ധയും മാറ്റുമെന്നാണ് സൂചന.