സ്വപ്നയെ ഫോണിൽ വിളിച്ചു; പലതവണ നേരിൽ കണ്ടു: ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ്

single-img
25 August 2020

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ് അയയ്ക്കും. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായി പലതവണ അനിൽ നമ്പ്യാർ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ടതായി കസ്റ്റംസ് കണ്ടെത്തിയെന്ന് മീഡിയാ വൺ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അനിൽ നമ്പ്യാരോട് കസ്റ്റംസ് ആവശ്യപ്പെട്ടത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാൽ നിർദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമൻസ് ഉടൻ നൽകും.

ജൂലൈ അഞ്ചിനാണ്‌ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേദിവസം ഉച്ചയ്‌ക്ക്‌ സ്വപ്നാ സുരേഷും അനിൽ നമ്പ്യാരും ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു‌. സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയതായും മീഡിയ വൺ റിപ്പോർട്ടിൽ പറയുന്നു.