രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടത് മുന്നണിയുടെ എം വി ശ്രേയാംസ് കുമാറിന് ജയം

single-img
24 August 2020

എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ എംവി ശ്രേയാംസ് കുമാര്‍ വിജയിച്ചു. ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന അദ്ധ്യക്ഷനായ ശ്രേയാംസ്‌കുമാര്‍ 41 നെതിരെ 88 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കര്‍ഷക കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയെ 41 നെതിരെ 88 വോട്ടുകള്‍ക്കാണ് ശ്രേയാംസ് കുമാര്‍ പരാജയപ്പെടുത്തിയത്. ഒരു വോട്ട് അസാധുവായി.അതേസമയം തര്‍ക്കം തുടരുന്ന കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സിഎഫ്. തോമസാവട്ടെ അനാരോഗ്യം മൂലം വോട്ട് ചെയ്തതുമില്ല.സംസ്ഥാന നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു.