വിശ്വാസം നേടി പിണറായി സര്‍ക്കാര്‍; സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

single-img
24 August 2020

സംസ്ഥാന നിയമസഭയില്‍ സർക്കാരിന് എതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നാൽ‌പതിനെതിരെ 87 വോട്ടുകൾക്ക് പ്രമേയം തള്ളുകയായിരുന്നു. വോട്ടെടുപ്പില്‍ നിന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടുനിന്നു.

രാത്രി9.30 വരെ നീണ്ടുനിന്ന സമ്മേളനത്തിനൊടുവിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. ഫലം വന്നതോടെ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിയുകയും ചെയ്തു. മൂന്നര മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനിന്ന പ്രസംഗമായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടിയായി നിയമസഭയിൽ അവതരിപ്പിച്ചത്.

പ്രതിപക്ഷത്തിനായി വിഡി സതീശന്‍ എംഎല്‍എയായിരുന്നു അവിശ്വാസ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. ഇതിനിടെ ധനകാര്യബിൽ അവതരിപ്പിച്ച് സഭ പാസാക്കി.