‘മുഖ്യമന്ത്രി ആദരണീയന്‍’ പക്ഷെ പ്രശ്നം കപ്പിത്താന്റെ മുറിയിൽ ; വി ഡി സതീശൻ

single-img
24 August 2020

നിയമസഭയിൽ വില്യം ക്ഷേസ്പിയറിന്‍റെ മാർക് ആന്റണിയെ ഉദ്ധരിച്ച് വിഡി സതീശൻ. മുഖ്യമന്ത്രിയെ ആദരണീയന്‍ എന്നാണ് വിഡി സതീശൻ വിശേഷിപ്പിച്ചത്. ” വില്യം ക്ഷേസ്പിയറിന്‍റെ ജൂലിയസ് സിസറിൽ മാർക്ക് ആന്റണിയുടെ വിഖ്യാതമായ പ്രസംഗവും , ആ പ്രസംഗത്തിൽ അദ്ദേഹം ബ്രൂടസിനെ വിശേഷിപ്പിക്കുന്നതും ‘he is an honourable man’ എന്നായിരുന്നു.” അവിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് വിഡി സതീശൻ എം എൽ എ പറഞ്ഞു. ഇതേ തുടർന്ന് മുഖ്യമന്ത്രിയെ ആദരണീയന്‍ എന്ന് വിശേഷിപ്പിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ മുഖ്യമന്ത്രിയ്ക്ക് ഭരണത്തെ നിയന്ത്രിക്കാനാവുന്നില്ലെന്നും ഒരു മൂന്നാംകിട കള്ളക്കടത്ത് സംഘത്തിനാണ് നിയന്ത്രണമെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രശ്നം കപ്പിത്താന്റെ മുറിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷന്‍ കൈക്കൂലി മിഷന്‍ ആണെന്നും ആകെ 9.25 കോടി കമ്മീഷന്‍ പറ്റിയെന്നും ഇതില്‍ ‘ബെവ്കോ’ ആപ് സഖാവിന്റെ ബന്ധം അറിയണമെന്നും സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. കള്ളക്കടത്തിന് മന്ത്രി ജലീല്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്നും കുറ്റപ്പെടുത്തി. വിമാനത്താവളത്തിന്റെ ടെന്‍ഡര്‍ തുക അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ തുക ചോര്‍ത്തിക്കൊടുത്തു. വിമാനത്താവളത്തിന്റെ ടെന്‍ഡര്‍ തുക അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ തുക ചോര്‍ത്തിക്കൊടുത്തു. അദാനിയുമായി മല്‍സരിച്ചവര്‍ അദാനിയുടെ അമ്മായി അച്ഛനെ കണ്‍സല്‍ട്ടന്റാക്കി.


ധനമന്ത്രിക്ക് എല്ലാം അറിയാം, പക്ഷേ മന്ത്രിസഭയുടെ ഫുട്ബോര്‍ഡിലാണ് യാത്ര, നോക്കുകുത്തിയാണെന്നും സതീശന്‍ പരിഹസിച്ചു. കേരളത്തില്‍ നിയമന നിരോധനമാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. റീബില്‍ഡ് കേരളയും നവകേരളവും ഒക്കെ എവിടെപ്പോയി? മന്ത്രിസഭയില്‍ മന്ത്രിമാര്‍ ചോദ്യം ചോദിക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇത് സ്റ്റാലിന്‍റെ മന്ത്രിസഭയല്ല, പേടിക്കേണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതുകൊണ്ട് നിങ്ങള്‍ പേടിക്കാതെ ചോദ്യം ചോദിക്കണം– അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവിന്‍റെ വിമര്‍ശനത്തോട് രോഷത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കേണ്ട. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ തടസപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി. ഇതാണോ മര്യാദയെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. പറയുന്നത് കേള്‍ക്കണം. നിങ്ങളുടെ പിന്നിലിരിക്കുന്നവര്‍ പറയുന്നത് കേട്ടില്ലേ..? ഇടയ്ക്ക് സ്പീക്കറും ബഹളത്തില്‍ ഇടപെട്ട് രംഗത്തെത്തി.തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പിച്ചതിനെതിരെ നിയമസഭയില്‍ പ്രമേയം. ജനങ്ങളുടെ പൊതുവികാരത്തിന് എതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സംവിധാനത്തെ ഏല്‍പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പിന്നാലെ പ്രതിപക്ഷം തുറന്നടിച്ചു. അദാനിയെ എതിര്‍ത്തവര്‍ രഹസ്യമായി അദാനിയെ പിന്തുണച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.