അതിവേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
24 August 2020

ട്രാക്കിലെ കായിക ചരിത്രത്തിലെ അതിവേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. ജമൈക്കയില്‍ നിന്നുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ബോള്‍ട്ട് ഐസൊലേഷനിലാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച ബോള്‍ട്ട് തന്റെ 34-ാം ജന്‍മദിനം ആഘോഷിച്ചിരുന്നു.

ബോള്‍ട്ടിന്‍റെ ജന്മദിന ആഘോഷത്തില്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ല്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം റഹിം സ്റ്റെര്‍ലിംഗ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഈ ആഘോഷത്തിന് ഏതാനും ദിവസം മുന്‍പ് മാത്രമാണ് താരം കൊവിഡ് പരിശോധനക്ക് വിധേയനായത്. ഈ പരിശോധനയുടെ ഫലം പോസറ്റീവാണെന്ന് ഇന്നായിരുന്നു സ്ഥിരീകരിച്ചത്.