ഇന്ന് ആർക്കും കൊവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു; കൊവിഡ് കണക്കുകൾ പുറത്തുവിടാൻ സര്‍ക്കാര്‍ വൈകിയതിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

single-img
24 August 2020

സംസ്ഥാന നിയമസഭയില്‍ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലെ ചർച്ച് നീണ്ടുപോയതിനാല്‍ ഇന്നത്തെ കൊവിഡ് കണക്കുകൾ പുറത്തുവിടാൻ വൈകിയതിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ ഇല്ലെങ്കില്‍ പോലും എല്ലാ ദിവസങ്ങളിലും വൈകിട്ട് ആറ് മണിയോടെ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനത്തിന്റെ കൊവിഡ് കണക്ക് ഏറെ വൈകി ഏകദേശം ഒമ്പതുമണിയോടെയാണ് പുറത്തുവിട്ടത്. ഇതിനെതിരെ ‘ഇന്ന് ആർക്കും കൊവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു’ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ സുരേന്ദ്രന്‍റെ പരിഹാസം. ഇന്ന് തന്റെ ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ പരിഹാസവുമായി വന്നത്.