അൺലോക്ക്​ നാലാം ഘട്ടം: മെട്രോ സർവീസുകൾ പുനരാരംഭിക്കും; സ്കൂള്‍- കോളേജുകള്‍ അടഞ്ഞ് തന്നെ

single-img
24 August 2020

കോവിഡ്​ വൈറസ് വ്യാപനത്തിനെ തുടർന്ന് രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്​ഡൗണിൽ സേവനം നിർത്തിയ മെട്രോ സർവിസുകൾ അടുത്ത മാസം മുതൽ പുനരാരംഭിക്കും. കേന്ദ്രത്തിന്റെ അൺലോക്ക്​ നാലാംഘട്ടത്തിൻെറ ഭാഗമായാണ്​ മെട്രോ സ്​റ്റേഷനുകൾ തുറക്കു​ക എന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.എന്നാൽ സ്​കൂളുകളും കോളജുകളും തുറക്കില്ല. ബാറുകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല, എന്നാല്‍ കൗണ്ടറിലൂടെയുള്ള മദ്യവിൽപ്പന തുടരാമെന്ന് അറിയിക്കുന്നു.

രാജ്യത്തെ സിനിമാ തിയറ്റുകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇക്കുറിയും അനുമതി നൽകിയിട്ടി​ല്ല. നേരത്തെ ഡൽഹി മെട്രോ സർവിസ്​ പുനരാരംഭിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ കേന്ദ്രത്തിന് ക​ത്തെഴുതിയിരുന്നു.