സ്വര്‍ണ്ണ കടത്ത്: പങ്ക് പോയത് എകെജി സെന്ററിലേക്കും : കെ സുരേന്ദ്രൻ

single-img
24 August 2020

കേരളത്തില്‍ ഇപ്പോഴുള്ളത് സ്വർണക്കള്ളക്കടത്തുക്കാർക്ക് പരവതാനി വിരിക്കുന്നതും അവരുടെ പങ്ക് പറ്റുന്നതുമായ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വര്‍ണ്ണ കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി നിയമസഭയുടെ മുന്നിൽ ബിജെപി നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

സ്വർണ കള്ളകടത്ത് നടത്തിയതില്‍ പങ്ക് കള്ളക്കടത്തുകാരിലേക്കും തീവ്രവാദികളിലേക്കും മാത്രമല്ല എകെജി സെന്ററിലേക്കും പോയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നിലവില്‍ കേസില്‍ കേസിൽ പ്രതിക്കൂട്ടിൽ ആയിരിക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഒരുമന്ത്രി നേരിട്ട് ഖുറാന്റെ മറവിൽ സ്വർണ കള്ളക്കടത്ത് നടത്തിയിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് നിഷേധിക്കാൻ കഴിയാത്ത തെളിവുകൾ പുറത്തുവന്നിട്ടും വിശ്വാസത്തിന്റെ മറവിൽ ജനങ്ങളെ പറ്റിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ജനാധിപത്യ വ്യവസ്ഥിതിയുടെ കശാപ്പുശാലയാക്കി സംസ്ഥാനത്തെ മാറ്റിയിരിക്കുകയാണ്. വിയോജിപ്പിന്റെ ശബ്ദം കേൾക്കാനുള്ള സാമാന്യമര്യാദ പോലും മുഖ്യമന്ത്രിയും സ്പീക്കറും കാണിക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.